ഭീകരവാദം സമ്പദ്‌വ്യവസ്ഥയെയും ബാധിക്കും: ആന്‍റണി

കൊച്ചി| WEBDUNIA| Last Modified ശനി, 9 ജനുവരി 2010 (11:58 IST)
PRO
PRO
അതിര്‍ത്തി കടന്നുള്ള ഭീകരവാദം രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെയും ബാധിക്കുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്‍റണി. തീരദേശസേനയുടെ കൊച്ചി ആസ്ഥാനത്ത്‌ മികച്ച സേവനത്തിനുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു എ കെ ആന്‍റണി.

അതിര്‍ത്തി കടന്നുള്ള ഭീകരവാദം രാജ്യത്തിന്‍റെ സുരക്ഷയെ മാത്രമല്ല സമ്പദ്‌വ്യവസ്ഥയേയും ബാധിക്കും. അതിര്‍ത്തിയില്‍ ശത്രുക്കള്‍ കാത്ത്‌ നില്‍ക്കുകയാണ്‌. ഒരു തരത്തിലും യുദ്ധം ഇഷ്ടപ്പെടുന്ന രാജ്യമല്ല ഇന്ത്യ. പാകിസ്ഥാന്‍ ഇന്ത്യ നല്‍കുന്ന മുന്നറിയിപ്പൊന്നും കാര്യമായി എടുക്കുന്നില്ലെന്നും പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി.

മുംബൈ ഭീകരാക്രമണത്തോടെ തീരസുരക്ഷയിലെ പിഴവുകള്‍ ബോധ്യമായി. തീരദേശ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യത്ത്‌ ഒമ്പത് പുതിയ തീരദേശ പോലീസ്‌ സ്റ്റേഷനുകള്‍ കൂടി ആരംഭിക്കുമെന്നും ആന്‍റണി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :