ഭാര്യയെ പാതിരി അടിച്ചുമാറ്റിയെന്ന് ഭര്‍ത്താവ്

WEBDUNIA|
തന്‍റെ ഭാര്യയെ വൈദികന്‍ അടിച്ചുമാറ്റിയെന്ന് കുടും‌ബകോടതിയില്‍ പ്രവാസി മലയാളി. വര്‍ക്കല വെന്നിക്കോട്‌ സ്വദേശിനിയായ വീട്ടമ്മയുടെ ഭര്‍ത്താവാണ്‌ കുടുംബകോടതിയില്‍ ഭാര്യയുടെ കാമുകനെതിരെ പരാതി നല്‍‌കിയിരിക്കുന്നത്. ഭാര്യയ്ക്ക് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കുട്ടിയുടെ പിതൃത്വവും ഇയാള്‍ ചോദ്യം ചെയ്തിരിക്കുകയാണ്. തിരുവനന്തപുരം വഴുതയ്‌ക്കാട്ടെ സെന്‍റ് ജോസഫ്‌ പ്രസ്‌ മാനേജര്‍ ഫാദര്‍ ജേക്കബ്‌ കോരയ്‌ക്കല്‍ തന്‍റെ ഭാര്യയെ വശത്താക്കിയിരിക്കുകയാണെന്നും നേരത്തേ മ്യൂസിയം പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ലെനും കാണിച്ചാണ് ഭര്‍ത്താവ് കുടുംബകോടതിയെ സമീപിച്ചിരിക്കുന്നത്.

അതിനിടെ, വൈദികനും വീട്ടമ്മയും തമ്മില്‍ ‘അടുത്തിടപഴകുന്നതിന്‍റെ’ പന്ത്രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പിംഗുകള്‍ നെറ്റിലും മൊബൈലിലും പ്രചരിച്ചിക്കുന്നുമുണ്ട്. വീഡിയോ ക്ലിപ്പിംഗുകള്‍ ചില പത്രമാധ്യമങ്ങള്‍ക്കും മെയില്‍ വഴി ലഭിച്ചതായി അറിയുന്നു. ഇത്രയൊക്കെയായിട്ടും വൈദികനെതിരെ സഭ നടപടിയൊന്നും എടുത്തിട്ടില്ല.

പന്ത്രണ്ട് വര്‍ഷം മുമ്പാണ്‌ വൈദികനും വെന്നിക്കോട്ടെ വീട്ടമ്മയുമായി പരിചയപ്പെട്ടത്‌. രണ്ടു വര്‍ഷം മുമ്പ്‌ വെന്നിക്കോട്ടു നിന്ന്‌ തിരുവനന്തപുരത്തെ വഴുതക്കാട്ടേക്ക് വീട്ടമ്മ താമസം മാറിയിരുന്നു. മക്കള്‍ക്ക്‌ കൂടുതല്‍ നല്ല വിദ്യാഭ്യാസം കൊടുക്കാനെന്ന പേരിലായതിനാല്‍ ഭര്‍ത്താവ്‌ ഇത്‌ അനുവദിക്കുകയും ചെയ്‌തു. വൈദികനും ഉടനെ തന്നെ ഇവിടെയൊരു ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങി. ഇവരുടെ ഭര്‍ത്താല്‌ 2008-ല്‍ നാട്ടില്‍ തിരിച്ചെത്തിയതോടെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്‌. പലവട്ടം താക്കീത് നല്‍‌കിയിട്ടും ബന്ധം ഉപേക്ഷിക്കാന്‍ ഇരുവരും തയ്യാറാവാഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവ് മ്യൂസിയം പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്‍‌കുകയായിരുന്നു. എന്നാല്‍ അതില്‍ നടപടിയൊന്നും ഉണ്ടായില്ല.

വൈദികനുമായുള്ള ബന്ധത്തെ ചൊല്ലി വീട്ടില്‍ വഴക്ക് മൂര്‍ച്ഛിച്ചതോടെ ഭാര്യ ഭര്‍ത്താവിനെതിരെ മ്യൂസിയം സ്റ്റേഷനില്‍ ഗാര്‍ഹിക പീഡനക്കേസ്‌ കൊടുത്തു. ഇതിനെ തുടര്‍ന്നാണ് ഭാര്യയില്‍ നിന്ന് വിവാഹമോചനം വേനമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കുടുംബകോടതിയെ സമീപിച്ചത്. വിദേശത്ത്‌ താന്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ പണം ഉപയോഗിച്ച്‌ ഭാര്യ സ്വന്തം പേരില്‍ സ്വത്ത്‌ വാങ്ങിക്കൂട്ടിയതോടെ താന്‍ ദരിദ്രനായെന്നും ഭര്‍ത്താവ് കുടുംബകോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :