ഭാര്യയെ ചുട്ടുകൊന്ന ഭര്‍ത്താവ്‌ അറസ്റ്റില്‍

തൊടുപുഴ| WEBDUNIA|
PRO
ഭാര്യയെ ചുട്ടുകൊന്ന ഭര്‍ത്താവ്‌ അറസ്റ്റില്‍. പടമുഖം തലച്ചിറപ്പടി ചെരുവില്‍ ബെന്നിയാണ് അറസ്റ്റിലായത്.

കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്ന്‌ ബെന്നി ഭാര്യയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. ഇയാള്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചതിനെത്തുടര്‍ന്ന് ജിഷ ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വച്ച് ഞായറാഴ്‌ചയാണ് ജിഷ മരിച്ചത്. കരിമ്പന്‍ അട്ടിക്കളം സ്വദേശിനിയായ ജിഷയെ ആറുമാസം മുമ്പാണ്‌ ബെന്നി വിവാഹം കഴിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :