ബിനീഷ് വിചാരണ നേരിടണമെന്ന് കോടതി

തിരുവനന്തപുരം| അയ്യാനാഥന്‍|
ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ബിനീഷിനെതിരായ രണ്ട് ക്രിമിനല്‍ കേസുകള്‍ പിന്‍‌വലിക്കണമെന്ന ഹര്‍ജിയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതി രണ്ട്‌ ജഡ്ജി എ എം ബഷീര്‍ തള്ളിയത്‌.

ബിനീഷ്‌ വിചാരണ നേരിടണമെന്നും മെയ്‌ 19ന്‌ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസുകളില്‍ നേരത്തേ ബിനീഷ്‌ ജാമ്യം നേടിയിരുന്നു.

പേരൂര്‍ക്കട മണ്ണാംമൂല സ്വദേശിയായ കിരണ്‍ എന്നയാളെ എബിവിപി പ്രവര്‍ത്തകനെന്നു തെറ്റിദ്ധരിച്ചു മര്‍ദിച്ച കേസിലും മനു എന്നയാളെ മാര്‍ ഇവാനിയോസ് കോളെജിനു മുന്നില്‍വച്ചു പാറക്കഷണം കൊണ്ടിടിച്ച് കഴുത്തില്‍ കിടന്ന 3000 രൂപ വിലവരുന്ന മാല നഷ്ടപ്പെടുത്തി എന്നുമാണ് ബിനീഷിനെതിരായ കേസുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :