ഉമ്മന്‍‌ചാണ്ടിയുടെ നെഞ്ച് ലോഹക്കൂടോ?: പിണറായി

പാലക്കാട്| WEBDUNIA|
PRO
മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ നെഞ്ച് ലോഹക്കൂടാണോയെന്ന് സംശയമുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ പരിഹാസം. നെഞ്ചില്‍ വീണ കല്ല് വീണ്ടും തെറിച്ച് കാറിന്‍റെ ചില്ല് തകര്‍ത്തു എന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ നെഞ്ച് ലോഹക്കൂടാണോയെന്ന് സംശയിക്കണമെന്നാണ് പിണറായി പറഞ്ഞത്.

ഉമ്മന്‍‌ചാണ്ടിയുടെ തൊലിക്കട്ടിയെക്കുറിച്ച് ഞങ്ങള്‍ക്കൊക്കെയറിയാം. എന്നാല്‍ നെഞ്ചില്‍ ഇങ്ങനെയൊരു ലോഹക്കൂടുണ്ട് എന്ന് ഇപ്പോഴാണ് മനസിലാക്കുന്നത്. ഇതൊക്കെ വിശ്വസിക്കണമെങ്കില്‍ ജനങ്ങള്‍ പരമ മണ്ടന്‍‌മാരാകണം. നുണപറയുമ്പോള്‍ ഉപ്പും‌കൂട്ടി വിഴുങ്ങാന്‍ പാകത്തിലുള്ളതെങ്കിലും പറയണം. സഹതാപം പിടിച്ചുപറ്റാന്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. കാറിന്‍റെ മുന്‍‌സീറ്റില്‍ ടി സിദ്ദിക്ക് ഇരുന്നതും പൊലീസ് നിര്‍വീര്യമായതുമെല്ലാം ഇതിന് ഉദാഹരണമാണ് - പിണറായി വിജയന്‍ ആരോപിച്ചു.

ഉമ്മന്‍ചാണ്ടിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തി ഉത്തരവാദികളെ കണ്ടെത്തണം. ഉമ്മന്‍ചാണ്ടിയെ ശാരീരികമായി ആക്രമിക്കാന്‍ ഇടതുപക്ഷത്തിന് ഉദ്ദേശ്യമില്ല. ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട മുഖ്യമന്ത്രി അതില്‍ നിന്ന് രക്ഷപ്പെടാനായി കാണിച്ച അഭ്യാസമാണ്‌ ആശുപത്രിവാസമെന്നും പിണറായി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :