ബാലരാമപുരത്ത് മുഖം‍മൂടി ആക്രമണം; നിരവധി പേര്‍ക്ക് പരുക്ക്

ബാലരാമപുരം: | WEBDUNIA|
PRO
PRO
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് കട്ടച്ചല്‍കുഴിയില്‍ മുഖം‍മൂടി ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണു സംഭവം നടന്നത്.

കട്ടച്ചല്‍കുഴിയില്‍ നടക്കുന്ന പെന്തക്കോസ്ത് വിഭാഗക്കാരുടെ കണ്‍വെന്‍ഷന്‍ വേദിയിലാണു ആക്രമണമുണ്ടായത്. വേദിയിലുണ്ടായിരുന്ന പാസ്റ്റര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു.

കട്ടച്ചല്‍കുഴിയില്‍ അനില്‍കുമാര്‍ എന്നയാളുടെ വസ്തുവില്‍ പ്രത്യേകമായി വേദിയുണ്ടാക്കിയായിരുന്നു കണ്‍വെന്‍ഷന്‍ നടത്തിയത്. രഘുചന്ദ്രദാസ് എന്ന പാസ്റ്റര്‍ വേദിയില്‍ പ്രസംഗിക്കവേയാണു ആക്രമണം ഉണ്ടായത്.

ബുധനാഴ്ച രാവിലെ കണ്‍വെന്‍ഷന്‍ സംബന്ധിച്ച ചില പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്തപ്പോള്‍ തന്നെ ചില സ്ഥലങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിരുന്നു ആക്രമണമെന്നും സൂചനയുണ്ട്. പരിക്കേറ്റ ചിലര്‍ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :