ബാറുകള്‍ക്ക്‌ ലൈസന്‍സ്‌: ഭിന്നത, തീരുമാനമായില്ല

തിരുവനന്തപുരം| WEBDUNIA|
PRO
നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ്‌ നല്‍കുന്ന കാര്യത്തില്‍ കെ പി സി സി - സര്‍ക്കാര്‍ ഏകോപനസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഈ വിഷയത്തില്‍ കടുത്ത ഭിന്നതയാണ് യോഗത്തില്‍ മറനീക്കി പുറത്തുവന്നത്. രണ്ടുതവണ യോഗം ചേര്‍ന്നെങ്കിലും ശക്തമായ വാഗ്വാദങ്ങള്‍ ഉണ്ടായതല്ലാതെ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല.

ലൈസന്‍സ്‌ പുതുക്കി നല്‍കണമെന്ന അഭിപ്രായമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എക്സൈസ്‌ മന്ത്രി കെ ബാബുവിനും. എന്നാല്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ചെയ്തത്. ഒരാള്‍ മാത്രമായി മദ്യനിരോധനത്തിന്‍റെ ഭാഗത്തും മറ്റുള്ളവരെല്ലാം എതിര്‍ചേരിയിലുമാണെന്ന തോന്നല്‍ ഉയര്‍ത്തുന്നത് ശരിയല്ലെന്നുപോലും യോഗത്തില്‍ മുഖ്യമന്ത്രിക്ക് പറയേണ്ടുന്ന സാഹചര്യമുണ്ടായി.

എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതിനാണ് യോഗം ചേരുന്നതെന്നും അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനോട് ഭൂരിപക്ഷം പേരും യോജിച്ചു. എന്നാല്‍ വി എം സുധീരന്‍റെ നിലപാടിനോട് യോജിച്ചുനില്‍ക്കുന്ന നിലപാടാണ് ആഭ്യന്തരമന്ത്രി രമേശ് സ്വീകരിച്ചത്.

ബാറുകളുടെ നിലവാരമുയര്‍ത്താന്‍ അടുത്ത അബ്കാരി വര്‍ഷം വരെ സമയം നല്‍കണമെന്ന്‌ കെ ബാബു ആവശ്യപ്പെട്ടു. എന്നാല്‍ 2 സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റുള്ള, നിലവാരവുമുള്ളവ മാത്രം തുറന്നാല്‍ മതിയെന്നാണ് വി എം സുധീരന്‍ അറിയിച്ചത്.

അതേസമയം, നിലവാരമുയര്‍ത്താന്‍ അടുത്ത അബ്കാരി വര്‍ഷം വരെ സമയം നല്‍കണമെന്ന്‌ മന്ത്രി കെ. ബാബു യോഗത്തില്‍ ആവശ്യപ്പെട്ടു. കലക്ടര്‍മാരുടെ സമിതിയെ വച്ച്‌ നിലവാരം പരിശോധിക്കാമെന്നും മന്ത്രി സമിതിയെ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :