തകര്‍പ്പന്‍ വിജയം നേടുമെന്ന് വി എസും മാണിയും

കോട്ടയം| WEBDUNIA|
PRO
ഇടതുമുന്നണി ഗംഭീര വിജയം നേടുമെന്ന്‌ പ്രതിപക്ഷനേതാവ് വി എസ്‌ അച്യുതാനന്ദന്‍ അവകാശപ്പെട്ടു. യു ഡി എഫ് സര്‍ക്കാരിന്‍റെ അഴിമതിക്കും അവരുടെ ഭരണകാലത്തുണ്ടയ സ്ത്രീപീഡനങ്ങള്‍ക്കുമെതിരെയുള്ള വോട്ടായിരിക്കും ജനങ്ങള്‍ ചെയ്യുകയെന്നും വി എസ് പറഞ്ഞു. അതേസമയം യുഡിഎഫ്‌ കേരളത്തില്‍ വന്‍വിജയം നേടുമെന്ന്‌ ധനമന്ത്രി കെ എം മാണിയും പറഞ്ഞു.

കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം കിട്ടുമെന്ന്‌ കോട്ടയത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ്‌ കെ മാണി പറഞ്ഞു. ഒട്ടേറെ നിവേദനങ്ങളാണ്‌ ഇപ്പോള്‍ തന്നെ ലഭിച്ചിരിക്കുന്നതെന്ന് വയനാട്ടിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി സത്യന്‍ മൊകേരി പറഞ്ഞു. പോളിംഗ് ശതമാനം ഉയര്‍ന്നത് എല്‍ഡിഎഫിന്‌ അനുകൂലമാണെന്നും സത്യന്‍ മൊകേരി പറഞ്ഞു.

പാലക്കാട്ട്‌ എല്‍ഡിഎഫിന്‌ തിളങ്ങുന്ന ജയം നേടുമെന്ന് എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി എം ബി രാജേഷ്‌ പറഞ്ഞു. എല്‍ ഡി എഫിന് അനൂലമായ തരംഗം കേരളത്തിലുണ്ടെന്നും രാജേഷ് ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :