ബസ് തോട്ടിലേക്ക് മറിഞ്ഞ് 17 പേര്‍ക്ക് പരുക്ക്

തിരുവല്ല| WEBDUNIA|
PRO
PRO
തിരുവല്ലയില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞ് 17 പേര്‍ക്ക് പരുക്കേറ്റു. നിരണം കൊമ്പംകേരി ജംഗ്ഷനു സമീപതാണ് സ്വകാര്യബസ്‌ നിയന്ത്രണംവിട്ട് തോട്ടിലേക്കു മറിഞ്ഞത്. കൊമ്പംകേരിയില്‍നിന്നു തിരുവല്ലയ്ക്കു വന്ന സുധീഷ്‌ എന്ന ബസാണ്‌ രാവിലെ എട്ടരയോടെ അപകടത്തില്‍പ്പെട്ടത്.

പരുക്കേറ്റവരെ താലൂക്ക്‌ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ്, പുഷ്പഗിരി മെഡിക്കല്‍ കോളജ്, പരുമല സെന്റ്‌ ഗ്രിഗോറിയോസ്‌ മിഷന്‍ ആശുപത്രിയിലും എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചു.

അപകടം നടന്നയുടന്‍ നാട്ടുകാരാണ്‌ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്‌. റോഡിന്റെ ശോചനീയാവസ്ഥയാണ്‌ ബസ്‌ നിയന്ത്രണംവിടാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :