ബസ് ചാര്‍ജ് വര്‍ധന: ഉപസമിതി രൂപീകരിച്ചു

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
സംസ്ഥാനത്ത്‌ ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ മന്ത്രി സഭാ ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്‌, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരാണ്‌ ഉപസമിതിയിലെ അംഗങ്ങള്‍. ഓട്ടോ ടാക്സി നിരക്കു വര്‍ധനയും സമിതി പരിഗണിക്കും. ഒന്‍പതിന്‌ ബസുടമകളുമായി ഉപസമിതി ചര്‍ച്ച നടത്തും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

മന്ത്രി സഭാ യോഗത്തിലെ മറ്റ് പ്രധാന തീരുമാനങ്ങള്‍: പാചക വാതക സിലണ്ടറുകളുടെ സബ്സിഡിക്ക്‌ പ്രത്യേക പാക്കേജ്‌ രൂപീകരിക്കും. യുഡിഎഫിന്റെ അംഗീകാരത്തിന്‌ ശേഷം പാക്കേജ്‌ മന്ത്രിസഭ പരിഗണിക്കും.

അരൂരില്‍ ആളില്ലാ ലെവല്‍ക്രോസിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ മൂന്ന്‌ ലക്ഷം രൂപ വീതം ധനസഹായം നല്‍കും.

പൊന്നാനി-വെങ്ങളം തീരദേശ ഹൈവേയ്ക്ക് 116.62 കോടി അനുവദിക്കും

പാലായില്‍ ടെക്നോസിറ്റ്‌ സ്ഥാപിക്കുന്നതിന്‌ ഭരണാനുമതി നല്‍കി.

നെല്‍കര്‍ഷകരുടെ ബോണസ്‌ വര്‍ധിപ്പിക്കും.

വിദ്യാഭ്യാസ വായ്പ ഉദാരമാക്കും.

നമ്പി നാരായണന്‌ നല്‍കാനുള്ള 10 ലക്ഷം രൂപ നഷ്ടപരിഹാരം ഉടന്‍ നല്‍കും.

കള്ള്‌ നിരോധിക്കണമെന്ന നിലപാടിനോട്‌ യോജിപ്പില്ലെന്ന്‌ മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കുടുംബശ്രീയെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :