എമേര്‍ജിംഗ് കേരള കേരളത്തിന്റെ മുഖം മാറ്റും: മാണി

തിരുവനന്തപുരം| Venkateswara Rao Immade Setti| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
സാമ്പത്തികമായി കേരളത്തെ മുന്നിലെത്തിക്കണമെങ്കില്‍ വന്‍ നിക്ഷേപം ആവശ്യമാണെന്ന്‌ മന്ത്രി കെ എം മാണി. എമേര്‍ജിംഗ് കേരളയുടെ ഉദ്ഘാടചടങ്ങില്‍ സംസാ‍രിക്കുകയായിരുന്നു അദ്ദേഹം.

എമേര്‍ജിംഗ്‌ കേരള സംസ്ഥാനത്തേക്ക്‌ വന്‍ തോതില്‍ നിക്ഷേപം കൊണ്ടുവരുമെന്ന്‌ വിശ്വാസമുണ്ട്‌. സംസ്ഥാനത്തിന്റെ നിലവിലെ മുഖം മാറ്റാനുള്ള ചരിത്രപരമായ ചടങ്ങായിരിക്കും ഇതെന്നും മാണി പറഞ്ഞു.

സെപ്റ്റംബര്‍ 14 വരെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നിക്ഷേപക സംഗമത്തില്‍ 2,500 ലധികം പേര്‍ പ്രതിനിധികളായി പങ്കെടുക്കും. സംഗമത്തില്‍ പങ്കെടുക്കാന്‍ ചൈന, കാനഡ, യു കെ, യു എസ് എ, ആസ്‌ട്രേലിയ, ജപ്പാന്‍, സിംഗപ്പൂര്‍, മലേഷ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 52 പ്രതിനിധി സംഘങ്ങളാണ് എത്തിയിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :