പ്രമാണിമാര്‍ കല്‍ത്തുറുങ്കില്‍ അടയ്ക്കപ്പെടും: മുഖ്യമന്ത്രി
ഹൊസങ്കടി|
WEBDUNIA|
PRO
അഴിമതി കാട്ടിയ പ്രമാണിമാര്‍ കല്ത്തുറുങ്കുകളില് അടയ്ക്കപ്പെടുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്. കാസര്‍കോഡ് ഹൊസങ്കടിയില്‍ ഇടതുമുന്നണിയുടെ വടക്കന്‍ മേഖലാജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജാഥാനായകനായ മന്ത്രി സി ദിവാകരനെ ഷാള്‍ അണിയിച്ചതോടെയാണ് ജാഥയ്ക്ക് തുടക്കമായത്.
അഴിമതി കാട്ടിയ മുന്മന്ത്രിമാരും പ്രമാണിമാരും ഇനിയും കല്‍ത്തുറുങ്കില്‍ അടക്കയ്ക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ടു നിന്ന് ആരംഭിച്ച കേരള മോചനയാത്ര തിരുവനന്തപുരത്തേക്കായിരുന്നില്ല ഡല്‍ഹിയിലേക്കായിരുന്നു നടത്തേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ, ഡല്‍ഹിയിലേക്കു പോകാന്‍ യു ഡി എഫിനു ഭയമാണ്. കാരണം അവിടെ സ്പെക്ട്രമായും മറ്റും കോടികളുടെ അഴിമതിയാണു ഓരോ ദിവസവും പുറത്തുവരുന്നത്. ആറംഗങ്ങളുമായാണു കേരളമോചനയാത്ര തുടങ്ങിയത്. അത് കറങ്ങിത്തിരിഞ്ഞു തിരുവനന്തപുരത്തെത്തിയപ്പോള്‍ അംഗസംഖ്യ നാലായി കുറഞ്ഞെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ജാഥയിലുണ്ടായിരുന്ന ഒരാള്‍ കല്‍ത്തുറുങ്കിലായി. മറ്റൊരാള്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ട സ്ഥിതിയിലുമായെന്നും മുഖ്യമന്ത്രി പറഞ്ഞു.