പ്രതികളുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കാത്ത ജയില്‍ ഡിജിപിയെ മാറ്റണമെന്ന് വിഎസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പ്രതികളുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കാത്ത ജയില്‍ ഡിജിപിയെ മാറ്റണമെന്ന് വിഎസ്. ടിപി വധക്കേസ് പ്രതികളുമായുള്ള ഒത്തുകളി ജയില്‍ വകുപ്പിന്റെ ഗുരുതരവീഴ്ചയാ‍ണ്.

സാക്ഷികളെ സ്വാധീനിക്കാതിരിക്കാനാണ് പ്രതികളുടെ ജാമ്യം നിഷേധിച്ചത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കോടതി തീരുമാനം അട്ടിമറിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജയില്‍ വകുപ്പ് കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ കഴിയാത്ത ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രാജി വയ്ക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു‍. ഏറ്റവും നല്ല ജയില്‍ ഡി ജി പിമാരില്‍ ഒരാളാണ്‌ അലക്‌സാണ്ടര്‍ ജേക്കബെന്ന് അദ്ദേഹം പുകഴ്ത്തി.

ജയില്‍ ഡി ജി പിയെ നീക്കാനാണ് തിരുവഞ്ചൂര്‍ ശ്രമിക്കുന്നത്. ആഭ്യന്തര മന്ത്രിക്ക് ഉദ്യോഗസ്ഥരെ വിശ്വാസമില്ല. പരസ്പരം പഴിചാരാനാണ് ഭരണപക്ഷം പോലും ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന്റെ ആഭ്യന്തര മന്ത്രിയാണെന്നാണ് ആക്ഷേപം. അങ്ങനെ എല്ലാം ഇടതുപക്ഷത്തിന്റെ ചുമലില്‍ ചാരി രക്ഷപ്പെടാനാണ് ഭരണമുന്നണിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :