പൊലീസിന് വീണ്ടും പണി? എല്ലാം ദിലീപിന്റെ തലയില്‍ ഇടാനാണ് ശ്രമം? - ഇതില്‍ കൂടുതല്‍ ഇനിയെന്ത് വേണം?

‘വിഐപി’ക്ക് സുനിയുടെ വക ഭീഷണി, 16 ആം തീയതി വരെ സമയമുണ്ട്!

aparna| Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2017 (11:59 IST)
നടിയെ ആക്രമിച്ച കേസില്‍ ‘മാഡം’ എന്നൊരാള്‍ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ഭാവനയില്‍ വിരിഞ്ഞതാണ് ‘മാഡ’മെന്നും ദിലീപിനെ രക്ഷിക്കാന്‍ വേണ്ടിയാണ് സുനി അങ്ങനെ പറഞ്ഞതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ‘മാഡ’ത്തെ കുറിച്ച് വ്യക്തമാക്കുകയാണ് സുനി. മാഡം ഉണ്ടെന്നും സിനിമാ രംഗത്തുനിന്നുമുള്ള ഒരാളാണ് ഈ മാഡമെന്നും സുനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഈ മാസം പതിനാറിനുള്ളില്‍ കാര്യങ്ങളെല്ലാം ‘വിഐപി’ തുറന്നു പറഞ്ഞില്ലെങ്കില്‍ എല്ലാം താന്‍ വെളിപ്പെടുത്തുമെന്നും സുനി പറയുന്നു.

കേസില്‍ മാഡമില്ലെന്ന് വരുത്തിതീര്‍ത്ത് ദിലീപിനെ മാത്രം കുറ്റവാളിയാക്കാനുള്ള തന്ത്രപാടിലായിരുന്നോ പൊലീസ് എന്നും സംശയങ്ങള്‍ ഉയരുന്നു. ഒരു ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്ദംകുളം കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് ‘മാഡം’ കെട്ടുകഥയല്ലെന്ന് സുനി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ഓരോ സമയത്ത് ജയിലില്‍ നിന്നും പുറത്തിറക്കുമ്പോഴും ദിലീപ് കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊക്കെ സുനി വെളിപ്പെടുത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :