പുതുവൈപ്പ്​ പദ്ധതി ഉപേക്ഷിക്കുന്നത്​ തെറ്റായ സന്ദേശം നൽകും, നാട്ടുകാരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല: മുഖ്യമന്ത്രി

പുതുവൈപ്പ്​പദ്ധതി ഉപേക്ഷിക്കുന്നത്​ തെറ്റായ സന്ദേശം നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം| AISWARYA| Last Updated: ബുധന്‍, 21 ജൂണ്‍ 2017 (16:47 IST)
കൊച്ചി പുതുവെപ്പില്‍ ഐഒസിയുടെ എല്‍‌പിജി ടെര്‍മിനല്‍ നിര്‍മാണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ ഈ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സമരസമിതിയുമായുള്ള ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഈ പദ്ധതിയില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും പരിസ്ഥിതി മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന ആരോപണം വളരെ ഗൌരവതരമാണെന്നും ഇത് പരിശോധിക്കാന്‍ ഉന്നതല സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് കൂടാതെ നാടിന്റെ വികസനത്തിന്​ വേണ്ട പദ്ധതികൾ നടപ്പാക്കുയെന്നതാണ്​ സർക്കാർ നയം. അതില്‍ വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെങ്കിലും തരത്തിലും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെങ്കില്‍
അത്​ പരിഹരിക്കുകയാണ്​ സർക്കാർ ചെയ്യുന്നതെന്നും പിണറായി വ്യക്തമാക്കി.

ഐ ഒ സി പദ്ധതിയില്‍ പുനരധിവാസം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട്​. ടെർമിനലി​​ന്റെ സുരക്ഷയെ സംബന്ധിച്ച സമരക്കാരുടെ ആശങ്കകൾക്ക്​ അടിസ്ഥാനമില്ല. പരിസ്ഥിതിക അനുമതി പ്രകാരമുള്ള കാര്യങ്ങൾ ​ഐ ഒ സി പാലിച്ചിട്ടില്ലെന്നാണ്​ സമരക്കാരുടെ ആരോപണം. അത് പരിശോധിക്കുമെന്നും
മുഖ്യമന്ത്രി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :