മാതാപിതാക്കള്‍ ശ്രദ്ധിച്ചില്ല; മകന്‍ പിച്ചവെച്ച് നീങ്ങിയത് മരണത്തിലേക്ക് !

ടിവി ആസ്വദിച്ച് അച്ഛനും അമ്മയും! എന്നാല്‍ മകന്‍ പിച്ചവെച്ച് നീങ്ങിയതോ?

കൊച്ചി| AISWARAYA| Last Updated: ബുധന്‍, 21 ജൂണ്‍ 2017 (14:07 IST)
മാതാപിതാക്കളുടെ അശ്രദ്ധയെ തുടര്‍ന്ന് കുഞ്ഞ്
മരിച്ചു. കൊച്ചിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് ഇത്തരത്തില്‍ നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പനങ്ങാട് സ്വദേശിയായ ഉമേഷിന്റെ മകനാണ് വീടിന് അടുത്തുള്ള വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിച്ചത്. വൈകീട്ട് ആറു മണിക്കാണ് അപകടം നടന്നത്.

വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ടിവി കണ്ടുകൊണ്ടിരുന്ന കുട്ടി ഇതിനിടെ കളിക്കാന്‍ വേണ്ടി പുറത്തേക്ക് ഇറങ്ങിപ്പോവുകയായിരുന്നു. ഉമേഷിന്റെ മടിയില്‍ നിന്നാണ് കുട്ടി ഇറങ്ങിപ്പോയത്. ഇതു ശ്രദ്ധിക്കാതെ ഉമേഷും ഭാര്യയും ടിവിയില്‍ തന്നെ മുഴുകിയിരിക്കെ കുട്ടി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.

ഏറെ നേരം കഴിഞ്ഞപ്പോഴാണ് മകന്‍ വീടിനുള്ളില്‍ ഇല്ലെന്നു ഉമേഷ് ശ്രദ്ധിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചലിലാണ് കുഞ്ഞ് വെള്ളക്കെട്ടില്‍ വീണ് പിടയുന്നതായി ഒരാള്‍ കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :