പിസി ജോര്‍ജിനെ ചാണകം തളിച്ചും, ചൂലു കൊണ്ടടിച്ചും സ്ത്രീകള്‍! പ്രതിഷേധം കത്തുന്നു!

പിസി ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് സ്ത്രീകള്‍!

aparna| Last Modified ചൊവ്വ, 22 ഓഗസ്റ്റ് 2017 (08:20 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ വ്യക്തിയാണ് പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്. കേസില്‍ നടിയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ ഇറക്കിയ എം എല്‍ എക്കെതിരെ പ്രതിഷേധവുമായി സ്ത്രീകള്‍ രംഗത്ത്.

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസ്സോസ്സിയേഷനാണ് പിസി ജോര്‍ജിനെതിരെ മുണ്ടക്കയത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. പിസിയുടെ ഫ്ലക്സില്‍ ചാണകം തളിച്ചും ചൂല് കൊണ്ടടിച്ചുമാണ് ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.
മുണ്ടക്കയത്തെ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ നിന്നുമാണ് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. പ്രതിഷേധ പരിപാടിയില്‍ നൂറ് കണക്കിന് സ്ത്രീകളാണ് പങ്കെടുത്തത്.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയേയും നടിക്ക് വേണ്ടി പോരാടിയ സ്ത്രീകളേയും അപമാനിക്കുന്ന രീതിയിലായിരുന്നു പിസിയുടെ പ്രസ്താവനകള്‍. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ വനിതാ കമ്മിഷന്‍ കേസെടുത്തപ്പോള്‍ പിസി ജോര്‍ജ് പറഞ്ഞത്, തന്റെ മൂക്ക് ചെത്താന്‍ വരുന്നവരുടെ മററ് പലതും നഷ്ടപ്പെടും എന്നായിരുന്നു. ഇതും ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :