പാലായില്‍ സ്വകാര്യ ആശുപത്രിയില്‍ ബോംബ് ഭീഷണി

കോട്ടയം| WEBDUNIA|
PRO
പാലായില്‍ സ്വാകാര്യ ആശുപത്രിയില്‍ ബോംബ് ഭീഷണി. ബോംബ് സ്‌ക്വാ‌ഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്നലെ രാത്രിയോടെയാണ് കോട്ടയത്തുനിന്നുള്ള ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയത്.

ഈ മാസം 27,28,29 എന്നീ ഏതെങ്കിലും ഒരു ദിവസം ആശുപത്രിയില്‍ ബോംബ് വയ്‌ക്കുമെന്നാണ് കഴിഞ്ഞദിവസം ഭീഷണിക്കത്ത് ലഭിച്ചത്. കോട്ടയത്തു നിന്നാണ് കത്ത് പോസ്റ്റ് ചെയ്‌തിരിക്കുന്നത്.

കത്തിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ആശുപത്രിക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :