പരീക്ഷയ്ക്കിടെ വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ചു

കൊല്ലം| WEBDUNIA| Last Modified വെള്ളി, 15 ഫെബ്രുവരി 2013 (16:52 IST)
PRO
PRO
കരുനാഗപ്പള്ളിയില്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ചു. കരുനാഗപ്പള്ളി ശ്രീബുദ്ധ സെന്‍ട്രല്‍ സ്കൂളിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥി ഷഹീം നൗഷാദാണ്‌ മരിച്ചത്‌. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെയാണ് നൌഷാദിന് ഷോക്കേറ്റത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഉടന്‍ നൌഷാദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആറ്റിങ്ങല്‍ ആവനഞ്ചേരിയില്‍ പാറമട കുളത്തില്‍ വീണ് വിദ്യാര്‍ഥിമരിച്ചു. ആവനഞ്ചേരി സ്കൂളിലെ വിദ്യാര്‍ഥി ഷിയാസ് ആണ് മരിച്ചത്. മഹേഷ് എന്ന മറ്റൊരു വിദ്യാര്‍ഥിയെ കാണാതായിട്ടുണ്ട്. മഹേഷിന് വേണ്ടി തിരച്ചില്‍ നടക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :