പരിഷ്‌കരിച്ച എസ്‌എസ്‌എല്‍സി ഫലം ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം| JOYS JOY| Last Updated: ശനി, 25 ഏപ്രില്‍ 2015 (11:06 IST)
തെറ്റുകള്‍ മാറ്റി പരിഷ്‌കരിച്ച് എസ് എസ് എല്‍ സി ഫലം ഇന്ന്
ഒരു മണിക്ക് പ്രസിദ്ധീകരിക്കും. വെള്ളിയാഴ്ച ഫലം വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സാധിച്ചില്ല. മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ നിന്ന് ഒരു പ്രാവശ്യം പരിശോധിച്ച് പരീക്ഷാഭവനില്‍ എത്തിച്ച ഫലം ഒത്തുനോക്കി പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിനാലാണ് ഫലം ഇന്നലെ പ്രഖ്യാപിക്കാന്‍ കഴിയാതിരുന്നത്.

ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ പിഴവ് ഉണ്ടാക്കിയവര്‍ക്ക് എതിരെയുള്ള നടപടികള്‍ക്കും തുടക്കമാകും. ഇതിനിടെ പിഴവുകളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് വിദ്യാഭ്യാസമന്ത്രി രംഗത്തെത്തി. പക്ഷേ,
പിഴവ് വരുത്തിയവര്‍ക്ക് എതിരെ നടപടി ഉണ്ടായേക്കും.

പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ കണ്ടെത്തല്‍ അനുസരിച്ച് മൂല്യ നിര്‍ണയ ക്യാമ്പുകളിലെ ചില അധ്യാപകര്‍ക്കും ക്യാമ്പുകളില്‍ ഉണ്ടായിരുന്ന ഐടി അറ്റ് സ്കൂളിലെ അധ്യാപകരുമാണ് കുറ്റക്കാര്‍ . മന്ത്രിയും ഇതേ നിലപാടിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :