പയ്യാമ്പലം കടല്‍ത്തീരത്ത് കുളിക്കാ‍ന്‍ ഇറങ്ങിയ രണ്ടു കുട്ടികളെ കാണാതായി

പയ്യാമ്പലം| JOYS JOY| Last Modified തിങ്കള്‍, 25 മെയ് 2015 (17:12 IST)
പയ്യാമ്പലം കടല്‍ത്തീരത്ത് കുളിക്കാന്‍ ഇറങ്ങിയ രണ്ടു കുട്ടികളെ കാണാതായി. കണ്ണൂര്‍ ചാലാട് സ്വദേശികളായ നാല് കുട്ടികള്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു പയ്യാമ്പലത്ത് കുളിക്കാന്‍ എത്തിയത്.

റിസ്‌വാന്‍, ഷിന എന്ന പേരുള്ള കുട്ടികളെയാണ് കാണാതായത്. ഇതില്‍ റിസ്‌വാന്റെ മൃതദേഹം കണ്ടെത്തി.

കാണാതായ രണ്ടാമത്തെ കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :