മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു: തല്‍ക്കാലം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

കുമളി| WEBDUNIA|
PRO
പെരിയാര്‍ തീരത്ത് ആശങ്ക പരത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നെന്ന് റിപ്പോര്‍ട്ട്. കനത്തമഴയില്‍ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഞായറാഴ്ച വൈകുന്നേരത്തോടെ 133.3 അടിയിലെത്തി.

അണക്കെട്ടിന്റെ അപകടരഹിതമായ പരമാവധി സംഭരണശേഷി 136 അടിയാണ്. ജലനിരപ്പ് 134 അടികഴിഞ്ഞാല്‍ ജില്ലാകളക്ടര്‍ തീരദേശവാസികള്‍ക്ക് അപകടമുന്നറിയിപ്പ് നല്‍കും.
അണക്കെട്ടിലേയ്ക്ക് സെക്കന്‍ഡില്‍ 3066 ഘനയടിവെള്ളം ഒഴുകി എത്തുന്നു.

തമിഴ്‌നാട്ടിലേയ്ക്ക് പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെയും ഇരച്ചില്‍പ്പാലം കനാലിലൂടെയുമായി 1718 ഘനയടി വെള്ളമാണ് തുറന്നുവിട്ടിരിക്കുന്നത്. ഇത് തിങ്കളാഴ്ച മുതല്‍ കൂട്ടാന്‍ തമിഴ്‌നാട് പൊതുമരാമത്തുവകുപ്പ് അധികൃതര്‍ ആലോചിക്കുന്നുണ്ട്.

മുല്ലപ്പെരിയാറില്‍ 5329 മില്ല്യന്‍ ഘനയടിവെള്ളം സംഭരരിച്ചിട്ടുള്ളതായാണ് തമിഴ്‌നാടിന്റെ കണക്കുകള്‍. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ന്നെങ്കിലും അപകടകരമായ സാഹചര്യമില്ലെന്നും ഭയപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :