പത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ സുപ്രീംകോടതിക്ക് അതൃപ്തി

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
പത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ സുപ്രീംകോടതിക്ക് അതൃപ്തി. ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനമില്ലായ്മ തടസമാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. ക്ഷേത്രത്തിലെ ഓഫീസര്‍മാര്‍ തമ്മില്‍ ഭിന്നത രൂക്ഷമാണെന്ന് അമിക്കസ്‌ക്യൂറി അറിയിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗൗതം പത്മനാഭനെ നീക്കണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടു. മൂല്യനിര്‍ണയത്തിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി.

ജസ്റ്റിസ് ആര്‍എം ലോധയും എകെ പട്‌നായിക്കുമാണ് കേസ് പരിഗണിച്ചത്‌. മറ്റ് നിലവറകളിലെ മൂല്യ നിര്‍ണയം പൂര്‍ത്തിയായ മുറയ്ക്ക് ബി നിലവറ തുറക്കുന്ന കാര്യം പരിഗണിക്കണമെന്ന് മൂല്യ നിര്‍ണയ സമിതി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :