ഡല്‍ഹി പൊലീസ് എന്തിന് മുംബൈയില്‍ പോയി അറസ്റ്റുചെയ്തു?- സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ച് സുപ്രീംകോടതി. ഡല്‍ഹി പൊലീസ് എന്തുകൊണ്ട് മുംബൈയില്‍ പോയി അറസ്റ്റുചെയ്തുവെന്ന് കോടതി ചോദിച്ചു. ഡല്‍ഹി പൊലീസും മുംബൈ പൊലീസും പരസ്പര ധാരണയില്ലാതെയാണ് കേസ് അന്വേഷിക്കുന്നതെന്നും അതിനാല്‍ കേസ് സിബിഐയ്ക്ക് ഇടണം എന്നും ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഇരു പൊലീസും കേസ് അന്വേഷിക്കുന്നതുകൊണ്ട് മാത്രം അത് അന്വേഷണത്തെ ബാധിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് സിബിഐക്ക് വിടുന്നത് നേരത്തേയായി പോകുമെന്നും ഇപ്പോള്‍ പൊലീസ് കേസ് അന്വേഷിക്കട്ടെയെന്നും കോടതി വിലയിരുത്തി.

ഹര്‍ജി ജൂലൈ 23ലേക്ക് സുപ്രീംകോടതി മാറ്റിവച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :