നെല്‍പ്പാടം നികത്താന്‍ നിയമം ഉണ്ടാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
സംസ്ഥാനത്ത് നെല്‍പ്പാടം നികത്താന്‍ അനുവദിക്കുന്ന നിയമമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ നെല്‍പ്പാടങ്ങള്‍ നശിപ്പിക്കാ കൂട്ട് നില്‍ക്കില്ല. നിയമങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശകളാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. നെല്‍പ്പാടങ്ങള്‍ കര്‍ഷകര്‍ മാത്രമെ വാങ്ങാവൂ എന്നതടക്കമുള്ള ഭേദഗതികള്‍ ഏര്‍പ്പെടുത്തും. കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് വിരുദ്ധമായ നിയമമാണ് പരിഗണനയിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെല്‍പ്പാടം നികത്താന്‍ അനുമതി നല്‍കുന്നതരത്തില്‍ നിയമഭേദഗതി വരുത്തുന്നതിനെതിരെ നേരത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത് വന്നിരുന്നു. ഈ നിയമത്തിന് പുല്ലു വിലയെ കല്‍പ്പിക്കുകയുള്ളെന്ന് വി എസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എം ലിജു ഉള്‍പ്പടെയുള്ളവര്‍ പുതിയ നിയമത്തിനെതിരെ രംഗത്ത് വന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :