നെല്ലിയാമ്പതി ഭൂമി ഏറ്റെടുക്കല്‍: സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം പച്ചക്കള്ളമെന്ന് പി സി ജോര്‍ജ്
കോട്ടയം|
WEBDUNIA|
PRO
PRO
നെല്ലിയാമ്പതി ഭൂമി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലം പച്ചക്കള്ളമാണെന്ന് പി സി ജോര്‍ജ്. സര്‍ക്കാരിന്റെ നിലപാട് കര്‍ഷകരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്നം യുഡിഎഫില്‍ വിശദമായി ചര്‍ച്ച ചെയ്തതായി അറിവില്ലെന്നും പാര്‍ട്ടി ചെയര്മാന് കെഎം മാണിയുമായി ഇത് സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ച ചെയ്തിട്ടുണ്ടോയെന്ന് അറിയില്ല. എന്താണെങ്കിലും കര്‍ഷക ര്‍ക്കൊപ്പമാണ് താനെന്നും ജോര്‍ജ് ആവര്‍ത്തിച്ചു.
ഇലക്ഷന് പ്രചാരണം നടന്നുകൊണ്ടിരിക്കെ വിവാദ സത്യവാങ്മൂലം യുഡിഎഫില്‍ പുതിയ പ്രശ്നങ്ങള്‍ക്ക് വഴിമരുന്നിടും. കേരളകോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി മത്സരിക്കുന്ന കോട്ടയത്ത് പിസി ജോര്‍ജിന് വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നെല്ലിയാമ്പതിയില്‍ ജോര്‍ജ് കത്തിക്കയറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.