നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട: മൂന്ന് യാത്രക്കാര്‍ പിടിയില്‍

നെടുമ്പാശേരി| WEBDUNIA|
PRO
PRO
കഴിഞ്ഞ ദിവസം വിദേശത്തു നിന്നെത്തിയ യാത്രക്കാരുടെ ബാഗേജുകള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടു കിലോ സ്വര്‍ണം കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് മൂന്നു യാത്രക്കാരെ അധികൃതര്‍ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിനു ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തില്‍ വന്നെത്തിയവരെയാണ്‌ അറസ്റ്റ് ചെയ്തത്. കാസര്‍കോഡ് സ്വദേശികളായ യാസഫ് അരാഫത്ത്, അബ്ദുള്‍ ഗഫൂര്‍, അഹമ്മദ് ഷബീല്‍ എന്നിവരെയാണ്‌ കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റ് പിടികൂടിയത്.

പിടിച്ചെടുത്ത സ്വര്‍ണത്തിനു പൊതുവിപണിയില്‍ 56 ലക്ഷം രൂപയോളം വില വരും. മൂന്നു പേരും ഒരുപോലുള്ള ബാഗുകളായിരുന്നു വഹിച്ചിരുന്നത്. ഇവര്‍ ഒരേ സമയം ഗ്രീന്‍ ചാനലിലൂടെ ഒന്നൊന്നായി പുറത്തേക്കിറങ്ങുമ്പോള്‍ സംശയം തോന്നിയാണ്‌ പരിശോധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :