നെടുമ്പാശേരിയില്‍ അരക്കിലോ സ്വര്‍ണറിബണ്‍ പിടികൂടി

നെടുമ്പാശേരി| WEBDUNIA| Last Modified തിങ്കള്‍, 10 മാര്‍ച്ച് 2014 (12:23 IST)
PRO
നെടുമ്പാശേരി വിമാനത്താവളത്തില്‍ റിബണ്‍ രൂപത്തില്‍ കൊണ്ടുവന്ന സ്വര്‍ണം പിടികൂടി. ദുബായില്‍നിന്നും എമിറേറ്റ്സിന്റെ ഇ കെ 532 നമ്പര്‍ ഫ്ളൈറ്റില്‍ ഇന്ന് പുലര്‍ച്ചെവന്ന കാസര്‍കോഡ് സ്വദേശി സിറാജുദിനാണ് സ്വര്‍ണ റിബണുമായി വന്നത്.

സിറാജിനെ ചോദ്യം ചെയ്തുവരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് എഎസ് വാസ് പറഞ്ഞു. റിബണ്‍ രൂപത്തിലും ദ്രാവകരൂപത്തിലും സ്പൂണ്‍ രൂപത്തിലും മൊബൈല്‍ഫോണ്‍ ആകൃതിയിലുമൊക്കെ കൊണ്ടുവന്ന കോടിക്കണക്കിനു രൂപയുടെ സ്വര്‍ണമാണ് അടുത്തെയിടെ പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :