നെടുമ്പാശേരിയില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി
കൊച്ചി|
WEBDUNIA|
കൊച്ചി- ദുബായ് എമിറേറ്റ്സ് വിമാനം നെടുമ്പാശേരിയില്‍ അടിയന്തരമായി നിലത്തിറക്കി. യന്ത്രത്തകരാര്‍ മൂലമാണ് വിമാനം നിലത്തിറക്കിയത്. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനത്തിനാണ് തകരാര്‍ സംഭവിച്ചത്.
എന്നാല്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. 200 ഓളം യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനം വൈകിട്ട് യാത്ര തിരിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.