ഇറാന്‍ തടഞ്ഞു, മെര്‍ക്കല്‍ വൈകി

ബെര്‍ലിന്‍| WEBDUNIA|
PTI
ഇന്ത്യയിലേക്കുള്ള യാത്ര ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിനെ അക്ഷരാര്‍ത്ഥത്തില്‍ വട്ടംചുറ്റിച്ചു! ഇറാന്‍ മെര്‍ക്കലിന്റെ വിമാനത്തിന് തങ്ങളുടെ വ്യോമ മേഖലയില്‍ കടക്കാനുള്ള അനുമതി പൊടുന്നനെ നിഷേധിച്ചതാണ് പ്രശ്നമായത്.

ഇറാനു മുകളിലൂടെ ജര്‍മ്മന്‍ ചാന്‍സലറുടെ വിമാനം പറക്കുന്നതിനുള്ള അനുമതി താല്‍ക്കാലികമായി പിന്‍‌വലിക്കുകയായിരുന്നു. തുടര്‍ന്ന്, മെര്‍ക്കലിന്റെ വിമാനത്തിന് രണ്ട് മണിക്കൂറോളം ടര്‍ക്കിക്ക് മുകളില്‍ വട്ടം‌ചുറ്റേണ്ടി വന്നു. അവസാനം, അനുമതി ലഭിച്ചതോടെ ഡല്‍ഹിക്കുള്ള യാത്ര തുടര്‍ന്നു.

“ഇന്ത്യന്‍ യാത്രയ്ക്ക് ഒരു അസാധാരണമായ തുടക്കം” എന്ന് ചാന്‍സലറിന്റെ വക്താവ് സ്റ്റെഫാന്‍ സീബെര്‍ട്ട് യാത്രാ തടസ്സത്തെ കുറിച്ച് ട്വീറ്റ് ചെയ്തു. അതേസമയം, ബെര്‍ലിനില്‍ നിന്ന് രണ്ടാമത് തിരിച്ച ഒരു വിമാനം തടസ്സമൊന്നും കൂടാതെ ന്യൂഡല്‍ഹിയില്‍ എത്തി.

ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മെര്‍ക്കല്‍ ഇന്ത്യയിലെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :