നൂറു ശതമാനം ആത്മവിശ്വാസത്തോടെയാണ് കൊല്ലത്ത് മത്സരിക്കാനിറങ്ങുന്നതെന്ന് മുകേഷ്

നിയമസഭാ തിരഞ്ഞെടുപ്പിൽ തികഞ്ഞ വിജയപ്രതീക്ഷയിലാണെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയും നടനുമായ മുകേഷ്. നൂറു ശതമാനം ആത്മവിശ്വാസത്തോടെയാണ് കൊല്ലത്ത് മൽസരിക്കാനിറങ്ങുന്നത്. കൊല്ലത്തേത് പെയ്മെന്റ് സീറ്റാണെന്ന ആരോപണം ഏതുസാഹചര്യത്തിണ് ഉണ്ടായതെന്ന് അറിയില്ല. കൊല്ലത്

 തിരുവനന്തപുരം, എൽ ഡി എഫ്, യു ഡി എഫ് Thiruvanathapuram, LDF, UDF
തിരുവനന്തപുരം| rahul balan| Last Modified ഞായര്‍, 3 ഏപ്രില്‍ 2016 (16:43 IST)
നിയമസഭാ തിരഞ്ഞെടുപ്പിൽ തികഞ്ഞ വിജയപ്രതീക്ഷയിലാണെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയും നടനുമായ മുകേഷ്. നൂറു ശതമാനം ആത്മവിശ്വാസത്തോടെയാണ് കൊല്ലത്ത് മൽസരിക്കാനിറങ്ങുന്നത്. കൊല്ലത്തേത് പെയ്മെന്റ് സീറ്റാണെന്ന ആരോപണം ഏതുസാഹചര്യത്തിണ് ഉണ്ടായതെന്ന് അറിയില്ല. കൊല്ലത്തെ സി പി എം ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഒരു ഗ്രൂപ്പിന്റെയും പ്രതിനിധിയായിട്ടല്ല പത്തനാപുരത്ത് മത്സരിക്കുന്നതെന്ന് നടൻ ജഗദീഷ് പറഞ്ഞു. സ്ഥാനാർത്ഥിയാകണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചത് കൊടിക്കുന്നിൽ സുരേഷ് ആണ്. മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാമെന്ന പ്രതീക്ഷയിലാണ്. പൂര്‍ണ വിജയപ്രതീക്ഷയാണുള്ളതെന്നും ജഗദീഷ് പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :