കേരള കോണ്‍ഗ്രസ് സ്കറിയ വിഭാഗം നേതാവ് വി സുരേന്ദ്രന്‍ പിള്ള പാര്‍ട്ടി വിട്ടു

തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനേത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് സ്കറിയ വിഭാഗം നേതാവ് വി സുരേന്ദ്രന്‍ പിള്ള പാര്‍ട്ടി വിട്ടു. പാര്‍ട്ടി സ്ഥാനം രാജിവയ്ക്കുകയാണെന്നും ഇനി മതേതര, ജനാധിപത്യ, ദേശീയ പ്രസ്ഥ

തിരുവനന്തപുരം, കേരള കോണ്‍ഗ്രസ്,  Thiruvanathapuram, Kerala Congress
തിരുവനന്തപുരം| rahul balan| Last Updated: ശനി, 2 ഏപ്രില്‍ 2016 (14:10 IST)
തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനേത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് സ്കറിയ വിഭാഗം നേതാവ് വി സുരേന്ദ്രന്‍ പിള്ള പാര്‍ട്ടി വിട്ടു. പാര്‍ട്ടി സ്ഥാനം രാജിവയ്ക്കുകയാണെന്നും ഇനി മതേതര, ജനാധിപത്യ, ദേശീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയാണ് തീരുമാനം. എന്നാല്‍ ഏതെല്ലാം സീറ്റുകളില്‍ മത്സരിക്കുമെന്ന കാര്യം പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു. ഈ മാസം അഞ്ചിനും ആറിനും പ്രവര്‍ത്തര്‍ പങ്കെടുക്കുന്ന യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തനിക്കൊപ്പം നാല് ജനറല്‍ സെക്രട്ടറിമാരും ആറ് ജില്ലാ സെക്രട്ടറിമാരും രാജിവച്ചതായി സുരേന്ദ്രന്‍ പിള്ള അവകാശപ്പെട്ടു. തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് കൊടുത്ത എല്‍ ഡി എഫ് തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ സ്‌കറിയാ തോമസ് വിഭാഗത്തിന് കടുത്തുരുത്തി മണ്ഡലം മാത്രമാണ് എല്‍ ഡി എഫ് അനുവദിച്ചിരുന്നത്. ഇവിടെ പാര്‍ട്ടി ചെയര്‍മാന്‍ സ്‌കറിയ തോമസാണ് മത്സരിക്കുന്നത്. കടുത്തുരുത്തി സീറ്റ് വിജയ സാധ്യതയില്ലാത്തതാണെന്ന് സുരേന്ദ്രന്‍ പിള്ള പറഞ്ഞിരുന്നു. ഇതിനേത്തുടര്‍ന്നാണ് ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായത്.

അതേസമയം സ്ഥാനാര്‍ത്ഥിമോഹം കാരണമാണ് സുരേന്ദ്രന്‍ പിള്ള പാര്‍ട്ടി വിട്ടതെന്ന് സ്കറിയ തോമസ് പറഞ്ഞു. പാര്‍ട്ടി ഭാരവാഹികള്‍ ആരുംതന്നെ സുരേന്ദ്രന്‍പിള്ളയ്ക്കൊപ്പം പോകില്ലെന്നും സ്കറിയ തോമസ് വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :