നരേന്ദ്ര മോദി ഇന്ന് കോഴിക്കോട്ടത്തെും; കനത്ത സുരക്ഷ

 നരേന്ദ്ര മോദി , മോദി ഇന്ന് കോഴിക്കോട്ട് , പൊലീസ് , സുരക്ഷ
കോഴിക്കോട്| jibin| Last Modified ചൊവ്വ, 2 ഫെബ്രുവരി 2016 (08:49 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോഴിക്കോട്ടത്തെും. ഗ്ളോബല്‍ ആയുര്‍വേദ ഫെസ്റിന്റെ ഭാഗമായ വിഷന്‍ കോണ്‍ക്ളേവ് ഉദ്ഘാടനം ചെയ്യുന്നതിനാണു അദ്ദേഹം എത്തുന്നത്.

വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 11.50ഓടെ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രിയെ ഗവര്‍ണറും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റു മന്ത്രിമാരും ചേര്‍ന്നു സ്വീകരിക്കും. വ്യോമസേനയുടെതന്നെ പ്രത്യേക ഹെലികോപ്റ്ററില്‍ 12.05ന് വെസ്‌റ്റ്‌ഹില്‍ വിക്രം മൈതാനിയിലെ ഹെലിപ്പാഡിലെത്തും. അവിടെനിന്നു പ്രധാനമന്ത്രിക്കായി പ്രത്യേകം എത്തിച്ച ബുള്ളറ്റ് പ്രൂഫ് കാറില്‍ റോഡ് മാര്‍ഗം സ്വപ്നനഗരിയില്‍ എത്തിച്ചേരും. അമ്പത് മിനിറ്റാണ് ഇവിടെ മോദിയുണ്ടാവുക. വിഷന്‍ കോണ്‍ക്ളേവ് ഉദ്ഘാടനം ചെയ്തശേഷം 12.55ന് വിക്രം മൈതാനിയിലേക്കു തിരിക്കുന്ന മോഡി 1.10ന് കരിപ്പൂരിലേക്കു പോകും. ഈ ഉദ്ഘാടനം മാത്രമാണ് മോദിക്ക് ഇന്നു കേരളത്തിലുള്ള പരിപാടി.

കോഴിക്കോട് ആദ്യമായത്തെുന്ന പ്രധാനമന്ത്രിയുടെ സുരക്ഷക്കായി നഗരത്തില്‍ 1200 പൊലീസുകാരെയാണ് വിന്യസിക്കുന്നത്. ഇതില്‍ 750 പൊലീസുകാര്‍ പ്രധാനമന്ത്രിയുടെ മാത്രം സുരക്ഷക്കുള്ളതാണ്. നഗരത്തിലെ പ്രധാനയിടങ്ങളിലെല്ലാം പൊലീസിനെ നിയോഗിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ ഒരു മണിവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണവുമുണ്ട്. കണക്കിലെടുത്ത് ഈ പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശമില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :