നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി ദിലീപ് ? അന്വേഷണം അവസാനഘട്ടത്തില്‍; പ്രതികരണവുമായി ആലുവ റൂറല്‍ എസ് പി

ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതില്‍ അന്വേഷണസംഘത്തിന് മേല്‍ സമ്മര്‍ദമില്ലെന്ന് എ.വി.ജോര്‍ജ്

A V GEORGE , dileep arrest,	dileep,	attack,	actress,	bhavana,	charge sheet,	ദിലീപ്, അറസ്റ്റ്,	കുറ്റപത്രം,	നടി,	ആക്രമണം,	ഭാവന , എ.വി.ജോര്‍ജ്
കൊച്ചി| സജിത്ത്| Last Modified വെള്ളി, 20 ഒക്‌ടോബര്‍ 2017 (14:19 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതിൽ അന്വേഷണ സംഘത്തിന് മേൽ ഒരു തരത്തിലുള്ള സമ്മർദ്ദവുമില്ലെന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ്. കേസ് അന്വേഷണം നിര്‍ണായക വ‍ഴിത്തിരിവിലെത്തി നില്‍ക്കുമ്പോ‍ഴാണ് പ്രതികരണവുമായി എ വി ജോര്‍ജ് രംഗത്തെത്തിയത്.

നടിയെ ആക്രമിച്ച കേസിലെ
കുറ്റപത്രം എന്ന് സമർപ്പിക്കുമെന്ന് ഇപ്പോൾ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും കൂടുതൽ പേരുടെ മൊഴി എടുക്കുമോ എന്ന് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :