തോട്ടം മേഖലയില്‍ സമരം തുടരും, ചര്‍ച്ച പരാജയം, 500 രൂപ അനുവദിക്കില്ലെന്ന് ഉടമകള്‍

തോട്ടം, ഇടുക്കി, തേയില, പെമ്പിളൈ ഒരുമൈ, തൊഴിലാളി, ഷിബു
ഇടുക്കി| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (20:25 IST)
തോട്ടം മേഖലയില്‍ പ്രതിസന്ധി തുടരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ചേര്‍ന്ന പ്ലാന്‍റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം പരാജയപ്പെട്ടു. 500 രൂപ കൂലി എന്ന ആവശ്യം തോട്ടം ഉടമകള്‍ അംഗീകരിച്ചില്ല. സമരം തുടരുമെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു.

500 രൂപ മിനിമം വേതനമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടില്‍ ചര്‍ച്ചയിലുടനീളം തോട്ടം ഉടമകള്‍ ഉറച്ചുനിന്നു. അതേസമയം തൊഴിലാളികള്‍ ഉത്പാദനക്ഷമത കൂട്ടണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടു. അത് അംഗീകരിച്ചുകൊടുക്കാന്‍ തൊഴിലാളി യൂണിയനുകളും തയ്യാറായില്ല.

തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ സമിതി പരിശോധിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. മന്ത്രിസഭ ഇക്കാര്യം ബുധനാഴ്ച ചര്‍ച്ച ചെയ്യുമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു.

തുടര്‍നടപടികളെക്കുറിച്ച് കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് സ്ത്രീ തൊഴിലാളികള്‍ അറിയിച്ചു. മിനിമം വേതനത്തിന്‍റെ കാര്യത്തില്‍ ട്രേഡ് യൂണിയനുകള്‍ തീരുമാനമെടുക്കുമെന്നും ബോണസിന്‍റെ കാര്യത്തിലായിരുന്നു സ്ത്രീ കൂട്ടായ്മയെന്നും ചില പെമ്പിളൈ ഒരുമൈ നേതാക്കള്‍ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :