തോട്ടം തൊഴിലാളികളുടെ വേതന വര്‍ധന: ഇന്നത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി

തൃശ്ശൂര്‍| VISHNU N L| Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (07:30 IST)
തോട്ടം തൊഴിലാളികളുടെ വേതന വര്‍ധന സംബന്ധിച്ച് ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചൊവ്വാഴ്ച വൈകീട്ട് കൂടുന്ന പ്ലൂന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗവും അതിനുമുമ്പ് ചേരുന്ന മന്ത്രിസഭാ ഉപസമിതിയും പ്രശ്‌നപരിഹാരത്തിനുള്ള ഫോര്‍മുലയ്ക്ക് രൂപം നല്‍കും. തര്‍ക്കം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത് -മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ തൊഴിലാളികള്‍ക്ക് 400 രൂപ നിജപ്പെടുത്തുന്ന പാക്കേജുമായി സര്‍ക്ക്കാര്‍ രംഗറ്റ്ഘ്ത് വന്നിരുന്നു. എന്നാല്‍ 500 രുപയും ബോണസും എന്ന കാര്യത്തില്‍ തൊഴിലാളി സംഘടനകള്‍ കടുമ്പിടുത്തത്തിലാണ്. 500 കൂലിയാക്കിയാല്‍ തോട്ടങ്ങള്‍ പൂട്ടേണ്ടുഇവരുമെന്നാണ് ഉടമകള്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :