തെറ്റയിലിനെതിരായ ലൈംഗികാരോപണക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി
കൊച്ചി: |
WEBDUNIA|
PRO
PRO
ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണക്കേസിലെ അന്വേഷണ മേല്‍നോട്ടം വഹിച്ചിരുന്ന എറണാകുളം ക്രൈംബ്രാഞ്ച് റൂറല്‍ എസ്പി അജിതാബീഗം സുല്‍ത്താനയെ സ്ഥലം മാറ്റി. ക്രൈംബ്രാഞ്ചിന്റെ തൃശൂര്‍ റൂറല്‍ എസിപിയായാണ് അജിതാ ബീഗത്തെ സ്ഥലം മാറ്റം. ഇന്നാണ് സ്ഥലം മാറ്റിക്കൊണ്ടുളള ഉത്തരവ് പുറത്തിറങ്ങിയത്.
ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണം അന്വേഷിക്കുവാന്‍ ആഭ്യന്തരമന്ത്രി നേരിട്ടാണ് അജിതാ ബീഗം സുല്‍ത്താനക്ക് അന്വേഷണ ചുമതല നല്‍കിയിരുന്നത്. കൂടാതെ കേസ് അന്വേഷിക്കാന്‍ ഒരു വനിതാ ഉദ്യോഗസ്ഥ വേണമെന്ന് പരാതിക്കാരിയായ യുവതിയും ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയെ കൂടി പരിഗണിച്ചാണ് കേസന്വേഷണം അജിതാ ബീഗം സുല്‍ത്താനയെ ഏല്‍പ്പിച്ചത്.
ജോസ് തെറ്റയിലിനെതിരായ ലൈംഗീകാരോപണ കേസ്അന്വേഷണം പാതിവഴിയില്‍ നില്‍ക്കുമ്പോഴാണ് അജിതാ ബീഗം സുല്‍ത്താനക്ക് ഇപ്പോള്‍ സ്ഥലം മാറ്റം നല്‍കിയിരിക്കുന്നത്.