തിരുവോണത്തിനു സപ്ളൈകോ ജീവനക്കാര്‍ ഉപവസിക്കും

കോഴിക്കോട്: | WEBDUNIA|
PRO
PRO
സെപ്തംബര്‍ പതിനാറാം തീയതി തിരുവോണ നാളില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സംസ്ഥാന സപ്ലൈകോ എം‍പ്ലോയീസ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഉപവാസം നടത്താന്‍ തീരുമാനിച്ചു.

വാര്‍ത്താ സമ്മേളനത്തിലാണ്‌ സപ്ലൈകോ എം‍പ്ലോയീസ് കോണ്‍ഗ്രസ് പ്രസിഡന്‍റ് ശശിധരന്‍ നായര്‍, ജനറല്‍ സെക്രട്ടറി ആക്കുളം മോഹന്‍ എന്നിവരാണ് വിവരം അറിയിച്ചത്.

സപ്ലൈകോയില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുക, പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുക, സ്റ്റാഫ് പാറ്റേണ്‍ പുതുക്കുക, പ്രമോഷന്‍ നടപ്പാക്കുക, മിനിമം വേതനം നല്‍കുക, പാക്കിംഗ് തൊഴിലാളികള്‍ക്ക് പ്രതിഫലം 50 രൂപയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണു നിരാഹാരം നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :