തിരുവഞ്ചൂരിന് മുഖ്യമന്ത്രിയുടെ പിന്തുണ; ‘യുഡി‌എഫ് ഒറ്റക്കെട്ട്’

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിന്തുണ. ആഭ്യന്തരം എന്നും കല്ലേറു കിട്ടുന്ന വകുപ്പാണ്. എല്ലാ ആക്ഷേപങ്ങളും സഹിഷ്ണുതയോടെ പരിശോധിച്ച് നടപടിയെടുക്കും. യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് താന്‍ അര്‍ഹിക്കുന്നതിനേക്കാള്‍ പിന്തുണ ലഭിക്കുന്നുണ്ട്. സ്മാര്‍ട് സിറ്റിയും വിഴിഞ്ഞവും ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. കരിങ്കൊടി സര്‍ക്കാരിന് തടസ്സമല്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തനിക്കും പൂര്‍ണ തൃപ്തിയില്ല. കൂടുതല്‍ മെച്ചപ്പെടണമെന്നാണ് ആഗ്രഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി പി വധക്കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. പാര്‍ട്ടി കാണിച്ചുതരുന്ന പ്രതികളെ പിടിക്കുന്ന പതിവ് ഈ കേസില്‍ ഉണ്ടായിട്ടില്ല. യഥാര്‍ത്ഥ പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. കുറ്റം ചെയ്ത ഒരാളെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. വരുംദിവസങ്ങളിലും കേരളത്തിലെ ജനങ്ങള്‍ക്ക് അത് ബോധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ കേസിന്റെ പേരില്‍ പ്രതിപക്ഷം പുകമറയുണ്ടാക്കിയിട്ട് എന്തായി? ആരോപണങ്ങള്‍ സംബന്ധിച്ച് തെളിവു നല്‍കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. മാധ്യമങ്ങള്‍ക്കും വിവാദങ്ങളോടാണ് താല്‍പര്യമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ തിരിച്ചടിയെക്കുറിച്ച് ചോദിച്ചപ്പോള്‍, ആശങ്കയില്ലെന്നായിരുന്നു മറുപടി. കേരളത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നല്ലോ വിജയം എന്നും മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :