തിരുവഞ്ചൂരിനെ നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കമാ ന്‍ഡിന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് ഫാക്സ് അയച്ചു

കണ്ണൂര്‍| WEBDUNIA|
PRO
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കണ്ണൂര്‍ ഡിസിസി ഫാക്സ് സന്ദേശം അയച്ചതായി റിപ്പോര്‍ട്ട്

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവര്‍ക്കാണ് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഫാക്സ് അയച്ചതത്രെ.

ആഭ്യന്തര വകുപ്പ് തിരുവഞ്ചൂരില്‍ നിന്ന് മാറ്റണമെന്ന് കണ്ണൂര്‍ ഡിസിസിയുടെ വാര്‍ത്താകുറിപ്പ് പുറത്തിറങ്ങിയിരുന്നു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഡിസിസി ആവശ്യപ്പെട്ടിട്ടുണ്ട്.

ടിപി വധക്കേസിലെ പ്രതികള്‍ വിചാരണക്കാലയളവില്‍ ഫോണിലും ഫെയ്‌സ്ബുക്കിലും സജീവമാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ഗുരുതര വീഴ്ച പുറത്തായതോടെ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :