തരൂരിനെ അയോഗ്യനാക്കണമെന്ന് എല്‍ ഡി എഫ്

തിരുവനന്തപുരം| WEBDUNIA|
PRO
പെന്തകോസ്ത് സഭയിലെ പാസ്റ്റര്‍മാരെ വസതിയില്‍ വിളിച്ചു വരുത്തി വോട്ടഭ്യര്‍ത്ഥിച്ചു എന്ന ആരോപണത്തില്‍ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെ അയോഗ്യനാക്കണമെന്ന് എല്‍ ഡി എഫ് ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തരൂരിന്‍റെ പ്രചരണം അടിയന്തരമായി തടയണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ആവശ്യമുന്നയിച്ച് ബി ജെ പിയും പരാതി നല്‍കിയിട്ടുണ്ട്. തരൂരിനെതിരെ കേസെടുക്കണമെന്നും എല്‍ ഡി എഫും ബി ജെ പിയും ആവശ്യപ്പെട്ടു. ഒരു പ്രത്യേക മതവിഭാഗത്തിന്‍റെ യോഗം സ്വന്തം വീട്ടില്‍ വിളിച്ചു ചേര്‍ത്ത നടപടി ചട്ടലംഘനമാണെന്നാണ് പരാതി.

സ്വന്തം വീട്ടില്‍ ശശി തരൂര്‍ വിളിച്ചുചേര്‍ത്ത യോഗത്തിന്‍റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനലാണ് പുറത്തുവിട്ടത്. തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും മാത്രമാണ് യു ഡി എഫിന് മേല്‍ക്കൈയുള്ളതെന്ന് ഈ യോഗത്തില്‍ ശശി തരൂര്‍ സമ്മതിക്കുന്നതിന്‍റെ രംഗങ്ങളും ഈ വീഡിയോയിലുണ്ട്.

സുനന്ദ പുഷ്കറിന്‍റെ മരണത്തില്‍ താന്‍ നിരപരാധിയാണെന്നും ഇക്കാര്യം പാസ്റ്റര്‍മാര്‍ അവരുടെ യോഗങ്ങളില്‍ പറയണമെന്നും തരൂര്‍ അഭ്യര്‍ത്ഥിക്കുന്നതും ഈ ദൃശ്യങ്ങളില്‍ കാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :