പോളിങ്‌ ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ടപരിശീലനം നാളെ മുതല്‍

WEBDUNIA|
PRO
PRO
ആലപ്പുഴ, ലോക്സഭാ മണ്ഡലങ്ങളില്‍ പോളിങ്‌ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട പ്രിസൈഡിങ്ങ്‌-പോളിങ്‌ ഓഫീസര്‍മാര്‍ക്കുള്ള രണ്ടാംഘട്ടപരിശീലനം ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന്‌ വരണാധികാരിയായ കളക്ടര്‍ അറിയിച്ചു. നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക്‌ ഒന്നുവരെയും ഉച്ചകഴിഞ്ഞ്‌ രണ്ടു മുതല്‍ വൈകിട്ട്‌ അഞ്ചുവരെയും രണ്ടു ബാച്ചായാണ്‌ പരിശീലനം.

പരിശീലനവിവരങ്ങള്‍ ചുവടെ (നിയമസഭാ മണ്ഡലം, തീയതി, സ്ഥലം എന്നിങ്ങനെ):
അരൂര്‍: ഏപ്രില്‍ ഒന്ന്‌, രണ്ട്‌ (ചേര്‍ത്തല എസ്‌എന്‍എംബിഎച്ച്‌എസ്‌എസ്‌ സൗത്ത്‌ ഹാള്‍), ചേര്‍ത്തല: ഏപ്രില്‍ ഒന്ന്‌, രണ്ട്‌ (ചേര്‍ത്തല എസ്‌എന്‍എംബിഎച്ച്‌എസ്‌എസ്‌ ഓഡിറ്റോറിയം), ആലപ്പുഴ: ഏപ്രില്‍ ഒന്ന്‌, രണ്ട ്‌(എസ്ഡിവി സെന്റിനറി ഹാള്‍), അമ്പലപ്പുഴ: ഏപ്രില്‍ ഒന്ന്‌, രണ്ട്‌ (ആലപ്പുഴ ഗവണ്‍മെന്റ്‌ ഗേള്‍സ്‌ എച്ച്‌എസ്‌എസ്‌), ഹരിപ്പാട്‌: ഏപ്രില്‍ രണ്ട്‌, മൂന്ന്‌ (ഹരിപ്പാട്‌ പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാള്‍), കായംകുളം: ഏപ്രില്‍ രണ്ട്‌, മൂന്ന്‌ (കായംകുളം മുനിസിപ്പല്‍ ടൗണ്‍ഹാള്‍), കുട്ടനാട്‌: ഏപ്രില്‍ രണ്ട്‌, മൂന്ന്‌ (ചമ്പക്കുളം സെന്റ്‌ മേരീസ്‌ എച്ച്‌എസ്‌എസ്‌), മാവേലിക്കര: ഏപ്രില്‍ രണ്ട്‌, മൂന്ന്‌ (മാവേലിക്കര ബിഷപ്‌ ഹോഡ്ജസ്‌ എച്ച്‌എസ്‌എസ്‌), ചെങ്ങന്നൂര്‍: ഏപ്രില്‍ ഒന്ന്‌, രണ്ട്‌ (ചെങ്ങന്നൂര്‍ ഐ.എച്ച്‌ആര്‍ഡി എന്‍ജിനീയറിങ്‌ കോളേജ്‌ ഹാള്‍)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :