തച്ചങ്കരിക്കെതിരായ നടപടി തന്റെ അറിവോടെ: കോടിയേരി

പാലക്കാട്| WEBDUNIA| Last Modified ഞായര്‍, 18 ഏപ്രില്‍ 2010 (10:17 IST)
താനുമായി ആലോചിച്ചാണ്‌ മുഖ്യമന്ത്രി ടോമിന്‍ ജെ തച്ചങ്കരിയെ സസ്പെന്‍ഡ്‌ ചെയ്തതെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൊതുഭരണ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയിലാണ്‌ മുഖ്യമന്ത്രി തീരുമാനം എടുത്തതെന്നും കോടിയേരി അറിയിച്ചു.

തച്ചങ്കരിയുടെ യാത്ര ചട്ടം ലംഘിച്ചാണെന്ന്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയാണ്‌ മുഖ്യമന്ത്രി തച്ചങ്കരിയെ സസ്പെന്‍ഡ്‌ ചെയ്തത്. ചീഫ്‌ സെക്രട്ടറിയോട്‌ എത്രയും വേഗം സസ്പെന്‍ഷന്‍ ഉത്തരവിറക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.

ആഭ്യന്തര മന്ത്രിയോട്‌ ആലോചിച്ച ശേഷം നടപടിയെടുക്കാമെന്ന്‌ ചീഫ്‌ സെക്രട്ടറി നിര്‍ദ്ദേശിച്ചെങ്കിലും വി എസ് കൂട്ടാക്കിയില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇതേത്തുടര്‍ന്ന് ഉത്തരവില്‍ ചീഫ് സെക്രട്ടറി ഒപ്പു വെയ്ക്കുകയായിരുന്നു. തച്ചങ്കരിയെ സ്ഥലം മാറ്റിയതില്‍ മാത്രം നടപടി ഒതുക്കണമെന്ന ഒരു വിഭാഗത്തിന്‍റെ ആഗ്രഹമാണ് മുഖ്യമന്ത്രിയുടെ നടപടിയിലൂടെ പാളിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :