ട്രാക്കില്‍ കണ്ടെത്തിയ കുഞ്ഞ് മരിച്ചു

പാലക്കാട്| WEBDUNIA|
PRO
PRO
ഒലവക്കോട് റെയില്‍‌വെ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് തലനാഴിരയ്ക്ക് ജീവിതത്തിലേക്ക് മടങ്ങിയ ചോരക്കുഞ്ഞ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ചൊവാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു ഈ പെണ്‍കുഞ്ഞ്.

കുട്ടിക്ക് കനത്ത ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. മാസം തികയാതെ പ്രസവിച്ചതിനാല്‍ തൂക്കവും കുറവായിരുന്നു. പ്രസവിച്ച ശേഷം കുഞ്ഞിനെ ട്രെയിനിലെ കക്കൂസ്ദ്വാരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് സൂചന. ദ്വാരത്തിലൂടെ കുഞ്ഞ് ട്രാക്കിലേക്ക് ഊര്‍ന്നുവീഴുകയായിരുന്നു.

പാലക്കാട്-നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഒലവക്കോട് സ്റ്റേഷന്‍ വിട്ടതിനുശേഷമാണ് കുഞ്ഞിനെ ട്രാക്കില്‍ കണ്ടെത്തിയത്. അതിനുശേഷം തിരുവനന്തപുരം-പാലക്കാട് അമൃത എക്സ്പ്രസ് ഇതേ ട്രാക്കിലൂടെ കടന്നുപോവുകയും ചെയ്തിരുന്നു. എന്നാല്‍ കുഞ്ഞിന് ഒരു പോറല്‍ പോലും ഏറ്റില്ല. തുടര്‍ന്ന് സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളുടെ സഹായത്തോടെ പൊലീസ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

റെയില്‍‌വെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷൊര്‍ണൂരിലെ പാസഞ്ചര്‍ ട്രെയിനില്‍ നിന്ന് കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സ്ത്രീ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :