കമിതാക്കളുടെ അഴുകിയ മൃതദേഹങ്ങള്‍ക്കൊപ്പം പിഞ്ചുകുഞ്ഞ്!

തിരുവനന്തപുരം‍| WEBDUNIA|
ഗള്‍ഫുകാരന്‍റെ ഭാര്യ കാമുകനൊപ്പം ചെയ്തു. മൃതദേഹങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രക്ഷപ്പെടുത്തി. ആറ്റിങ്ങലിന് സമീപം കവലയൂരിലാണ് സംഭവം. ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട കമിതാക്കളുടെ സമീപത്തുനിന്നാണ് ഒന്നരവയസുള്ള കുഞ്ഞിനെ സി ഐ രക്ഷിച്ചത്.

ചിറയിന്‍കീഴ്‌ മഞ്ചാടിമൂട്‌ വിളയില്‍വീട്ടില്‍ അര്‍ജ്ജുന്‍(25), ചിറയിന്‍കീഴ്‌ മള്ളിയൂര്‍ പ്ലാവിള വീട്ടില്‍ മുരളിയുടെ ഭാര്യ ഷൈനി(28) എന്നിവരാണ്‌ കവലയൂരിലെ ഒരു ലോഡ്ജില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ദിവസങ്ങള്‍ കഴിഞ്ഞാണ് ഇവര്‍ തൂങ്ങിമരിച്ച വിവരം അറിയുന്നത്. മുറി തുറന്ന് അകത്തെത്തിയപ്പോള്‍ മൃതദേഹങ്ങള്‍കരുകില്‍ ഒന്നരവയസുകാരി ആദിത്യയുണ്ടായിരുന്നു.

മുരളി - ഷൈനി ദമ്പതികളുടെ മകളാണ് ആദിത്യ. അഴുകിയ മൃതദേഹങ്ങളില്‍ നിന്നുള്ള ദുഷിച്ച വെള്ളവും മലവുമെല്ലാം ദേഹത്തു പുരണ്ട് മൃതപ്രായയായ നിലയിലായിരുന്നു ആദിത്യ. കടയ്ക്കാവൂര്‍ സി ഐ ആര്‍ അശോക്‌ കുമാര്‍ ഉടന്‍ തന്നെ കുഞ്ഞിനെ കഴുകി വൃത്തിയാക്കി പൊലീസ് ജീപ്പില്‍ ചിറയിന്‍‌കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. ഗള്‍ഫിലുള്ള മുരളി ഉടന്‍ നാട്ടിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :