ടേംസ് ഒഫ് റഫറന്‍സ് വരുമ്പോള്‍ എല്ലാ സംശയ​ങ്ങളും മാറും മധ്യസ്ഥചര്‍ച്ചകളും നടന്നിട്ടില്ല: ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം| WEBDUNIA|
PRO
സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ടേംസ് ഒഫ് റഫറന്‍സ് വരുമ്പോള്‍ എല്ലാ സംശയ​ങ്ങളും മാറുമെന്നും സോളാര്‍ കേസില്‍ യാതൊരു മധ്യസ്ഥ ചര്‍ച്ചകളും നടന്നിട്ടില്ലെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചുവെന്നും പത്രങ്ങളില്‍ വന്നതും നിയമസഭയില്‍ പറഞ്ഞതും നിഷേധിച്ചതും ആയ കാര്യങ്ങള്‍ ക്രോഡീകരിച്ചാണ് പ്രതിപക്ഷം കത്തു നല്‍കിയിരിക്കുന്നതെന്നുംസിറ്റിംഗ് ജഡ്ജിയെ ആവശ്യപ്പെട്ട് ഹൈക്കോടതിക്ക് കത്ത് അയച്ചിട്ടുണ്ട്. കത്തിന്റെ മറുപടി ഇതുവരെ കിട്ടിയില്ല. ഈയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുതാര്യതയോടു കൂടി തന്നെ സോളാര്‍ പ്രശ്നത്തെയും സമീപിക്കും. സോളാര്‍ കേസില്‍ ഒന്നും മറച്ചുവയ്ക്കാനില്ല. ടേംസ് ഒഫ് റഫറന്‍സ് വരുന്പോള്‍ എല്ലാ സംശയങ്ങളും മാറുമെന്നും തനിക്ക് ഇപ്പോള്‍ ഇത്രയെ പറയാനുള്ളൂ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :