ടിപി വധക്കേസ്: ശിക്ഷാവിധിയില്‍ പൂര്‍ണ തൃപ്‌തനല്ലെന്ന്‌ കെ സുധാകരന്‍ എം പി

കണ്ണൂര്‍| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക്‌ കോടതി നല്‍കിയിരിക്കുന്ന ശിക്ഷാവിധിയില്‍ പൂര്‍ണ തൃപ്‌തനല്ലെന്ന്‌ കെ സുധാകരന്‍ എം പി. കോടതിയില്‍ പ്രോസിക്യൂഷന്‍ നടത്തിയ വാദത്തെ അനുമോദിക്കുന്നു. എന്നാല്‍ സമൂഹ മന:സാക്ഷിയെ ഞെട്ടിച്ച കൊലപാതക കേസിലെ ഒരു പ്രതിയെപ്പോലും വധശിക്ഷയ്‌ക്ക് വിധേയനാക്കിയില്ല.

ഗൂഡാലോചന നടത്തിയ പ്രതികള്‍ക്ക്‌ ഉള്‍പ്പെടെ ജീവപര്യന്തം നല്‍കിയതിന്‌ പുറമേ ക്രൂരമായ നരഹത്യ നടത്തിയ രണ്ടുമൂന്ന്‌ പ്രതികള്‍ക്കെങ്കിലും വധശിക്ഷ നല്‍കാമായിരുന്നു.

അന്‍പത്തിയൊന്ന്‌ വെട്ടിലൂടെ സമൂഹത്തെ ഞെട്ടിച്ച കൊലപാതകത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കോടതിയ്‌ക്ക് പരിഗണിക്കാമായിരുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :