ടി പി വധക്കേസില്‍ പ്രോസിക്യുഷന് വന്‍ തിരിച്ചടി; വീണ്ടും സാക്ഷി കൂറുമാറി

കോഴിക്കോട്: | WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണയില്‍ പ്രോസിക്യുഷന് വന്‍ തിരിച്ചടി. കേസിലെ 67ാം സാക്ഷിയായ പൊലീസ് ട്രെയിനി കോടതിയില്‍ മൊഴിമാറ്റി. മലപ്പുറം എംഎസ്പി ക്യാമ്പിലെ ട്രെയിനി നവീന്‍ ആണ് മൊഴിമാറ്റിയത്. മുന്‍ നേതാവുകൂടിയാണ് ഇയാള്‍. ഒളിവിലായിരിക്കുമ്പോള്‍ പികെ കുഞ്ഞനന്തന്‍ മാടായി ഏരിയ കമ്മിറ്റി ഓഫീസില്‍ വന്നതിന് ദൃക്‌സാക്ഷിയായിരുന്നു നവീന്‍. എന്നാല്‍ ഇക്കാര്യം താന്‍ കണ്ടിട്ടില്ലെന്നായിരുന്നു നവീന്‍ മൊഴി നല്‍കിയത്.

ഇന്ന് രണ്ട് സാക്ഷികളാണ് കൂറുമാറിയത്. നേരത്തെ 65 ാം സാക്ഷി വിജിത്ത് കൂറുമാറിയിരുന്നു. കൊലപാതകത്തിന് പിറ്റേന്ന് മുഖ്യപ്രതി സിജിത്തിനെ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ ഇറക്കി വിട്ട കാറിന്റെ ഡ്രൈവറായിരുന്നു വിജിത്ത്. ഈ മൊഴിയാണ് ഇയാള്‍ തിരുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :