തിരുകേശ വിവാദം: അവഗണിക്കാന്‍ മുസ്ലിം‌ലീഗ് തീരുമാനം

മലപ്പുറം: | WEBDUNIA|
PRO
PRO
തിരുകേശം സംബന്ധിച്ച വിവാദങ്ങള്‍ അവഗണിക്കാന്‍ മുസ്ലിം‌ലീഗ് തീരുമാനം. കേശവിവാദത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ സംരക്ഷിക്കുന്ന തരത്തില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത് ഏറെനേരം ചര്‍ച്ചക്കിടയാക്കിയിരുന്നു. സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയതിന്‍െറ പേരില്‍ ലീഗിനെതിരെ ഇകെ സുന്നി വിഭാഗം രൂക്ഷവിമര്‍ശമുന്നയിച്ച സാഹചര്യത്തില്‍ നേതൃയോഗം വിഷയം ചര്‍ച്ച ചെയതു.

ലീഗിനെതിരേ രംഗത്തുവന്നത് ഇ കെ വിഭാഗത്തിലെ ന്യൂനപക്ഷമാണെന്നും അവരുടെ വാദങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ലെന്നുമാണ് യോഗതീരുമാനം. സത്യവാങ്മൂലത്തിന്‍െറ പേരില്‍ ലീഗിനെതിരെ വാളോങ്ങുന്നവര്‍ സമസ്തയുടെ കൂടിയാലോചനസമിതിയംഗങ്ങള്‍ പോലുമല്ലെന്നും അതിനാല്‍ അവരെ അവഗണിക്കാനുമാണ് യോഗം തീരുമാനിച്ചത്. ഇവര്‍ പത്തുവര്‍ഷമായി ലീഗിനെ ലക്ഷ്യംവെച്ച് പ്രചാരണം നടത്തുകയാണ്. സമസ്ത നേതൃത്വവുമായി ലീഗിന് അഭേദ്യമായ ബന്ധമാണുള്ളത്. എല്ലാ മുസ്ലിം സംഘടനകളുമായും ലീഗിന് നല്ല ബന്ധമുണ്ടെങ്കിലും സമസ്തമായുമായുള്ള ബന്ധം കൂടുതല്‍ ശക്തമാണ്.

പ്രവാചകന്‍െറ കേശം എന്ന പേരില്‍ വ്യാപക പണപ്പിരിവ് നടത്തുന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്നുമായിരുന്നു സര്‍ക്കാറിന്‍െറ സത്യവാങ്മൂലം. ഇതിനെതിരെയാണ് സമസ്ത ഇ കെ വിഭാഗം രംഗത്തിറങ്ങിയത്. ഇത്തരമൊരു സത്യവാങ്മൂലം നല്‍കിയതിന്‍െറ പേരില്‍ ആഭ്യന്തരവകുപ്പിനെതിരെയും ലീഗ് യോഗത്തില്‍ വിമര്‍ശമുയര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :