ടി പി യുടെ രക്തം ശെല്‍‌വരാജിന്റെ കറ മായ്ക്കാന്‍: വി മുരളീധരന്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തോട്‌ യു ഡി എഫ്‌ ഇത്രയേറെ ആത്മാര്‍ത്ഥത കാണിക്കുന്നത് നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. ചന്ദ്രശേഖരന്റെ രക്‌തം ഉപയോഗിച്ച്‌ ശെല്‍വരാജിന്റെ കറ മായ്‌ച്ചുകളയാനാണ്‌ യു ഡി എഫ്‌ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്ക്‌ ഏറ്റവും കൂടുതല്‍ വിധേയരായിരിക്കുന്നത്‌ ബി ജെ പിയാണ്‌. ആക്രമണത്തിന് പിന്നില്‍ മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടിയും. പല രാഷ്‌ട്രീയകൊലപാതകങ്ങള്‍ മുന്‍പ് നടന്നപ്പോള്‍ ഇപ്പോള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത യു ഡി എഫില്‍ കണ്ടില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

തീവ്രവാദ ശക്‌തികള്‍ക്ക്‌ തീറെഴുതിയ സര്‍ക്കാരാണ്‌ ഇപ്പോള്‍ ഭരിക്കുന്നത്‌. ഈ ഗവണ്‍മെന്റ്‌ മുന്നോട്ടുവച്ചിരിക്കുന്ന, ജനങ്ങള്‍ക്ക്‌ നല്‍കുമെന്ന്‌ പറയുന്ന സാമൂഹ്യ സുരക്ഷിതത്വം വാക്കുകളില്‍ മാത്രം ഒതുങ്ങുന്നതാണെന്നും മരുളീധരന്‍ പറഞ്ഞു. യു ഡി എഫ് സര്‍ക്കാറിന്റെ ഒരുവര്‍ഷം പിന്നിടുന്ന ദിവസമായ മെയ് പതിനെട്ടിന് നെയ്യാറ്റിന്‍കരയിലെ ബി ജെ പി സ്‌ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ നെയ്യാറ്റിന്‍കരയില്‍ ഉപവസിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :